Kerala
പൂജ-ദീപാവലി അവധി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പൂജ-ദീപാവലി അവധി ദിവസങ്ങളില്‍ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെയാണ് സര്‍വീസ്. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് സര്‍വീസ് ഉണ്ടാകുക.
യാത്രക്കാരുടെ സൗകര്യത്തിനായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘Ente KSRTC Neo OPRS’ മൊബൈല്‍ ആപ്പ് വഴിയോ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.



