Kerala

എഐസിസിക്ക് പരാതി നൽകും; വിമർശനം സ്വന്തം അനുഭവത്തിൽനിന്ന്: നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്

പത്തനംതിട്ട: യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരുടെയും പിന്തുണ തേടിയിട്ടില്ല. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തിരുത്തല്‍ചേരിയായി മാറുകയാണോയെന്ന ചോദ്യത്തിന് അത് എങ്ങനെയും നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി.

‘ആരുടേയും പിന്തുണ പ്രതീക്ഷിച്ചല്ല തന്റെ പ്രസ്താവന. അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഐസിസിയോട് പറയും. അത് കടമയും ഉത്തരവാദിത്തവുമാണ്’, അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ സഘര്‍ഷമില്ല. അത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പറഞ്ഞതിനപ്പുറം ഒന്നും പറയാന്‍ ഇല്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റത്തവണയേ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നിട്ടുള്ളൂ. ആര്‍ക്കെങ്കിലും സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ എതിരല്ല. കൂട്ടായ ചര്‍ച്ചയിലൂടെവേണമായിരുന്നു തീരുമാനം. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ കൂടി ആലോചിക്കണമായിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുസ്ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷപദവി നല്‍കിയതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ പോര് പരസ്യമായത്.

കോണ്‍ഗ്രസ് ആസ്ഥാനക്ക് വിളിച്ച അസാധാരണ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അടൂര്‍പ്രകാശ് തുറന്നടിച്ചത്. ‘യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു’, എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.

See also  ബിന്ദുകൃഷ്ണക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറി ആയില്ല; ഫയൽ മുഖ്യമന്ത്രി വൈകിപ്പിക്കുന്നു

Related Articles

Back to top button