Kerala

അടൂർ പ്രകാശ് പ്രകടിപ്പിച്ചത് കെ. സി പക്ഷത്തിന്റെ നിലപാട്; ബോർഡ്-കോർപറേഷൻ നിയമനങ്ങളിലെ അനിശ്ചിതത്വം കോൺഗ്രസിനെ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര്. കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ കൂടി നിലപാടാണ് അടൂര്‍ പ്രകാശ് പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

ബോര്‍ഡ്-കോര്‍പറേഷന്‍ നിയമനത്തിലെ അനിശ്ചിതത്വമാണ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയുടെ മൂല കാരണം. വേണുഗോപാൽ പക്ഷമാണ് ബോര്‍ഡ്-കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതെന്നാണ് വി.ഡി സതീശന്‍ ക്യാംപിന്റെ വാദം.

ബോര്‍ഡ്-കോര്‍പറേഷന്‍ നിയമനങ്ങള്‍ വൈകുന്നതും ഇതുവരെ നടന്നിട്ടുള്ള നിയമനങ്ങളില്‍ കൂടിയാലോചനകള്‍ ഇല്ലാത്തതും കോണ്‍ഗ്രസിനകത്ത് വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. തീരുമാനങ്ങള്‍ ഉണ്ടാകാതെ വരുമ്പോഴും മുന്നണിയിലെ ഘടകകക്ഷികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴും എല്ലാ പ്രതിഷേധവും മുഖ്യമന്ത്രിക്ക് നേരെയാണ് വരുന്നത്.

ഘടകകക്ഷികളുടെ വിശ്വാസം നിലനിര്‍ത്താനും തീരുമാനം എടുക്കുന്നില്ലെന്ന വിമര്‍ശനം മറികടക്കാനുമാണ് എം.കെ മുനീറിന്റെ അടക്കമുള്ള നിയമനങ്ങള്‍ നടത്തിയതെന്നാണ് വി.ഡി സതീശന്‍ ചേരി വ്യക്തമാക്കുന്നത്.

എന്നാല്‍ തങ്ങള്‍ക്ക് പറയാനുള്ളത് പാര്‍ട്ടിയില്‍ പറയുമെന്ന നിലപാടിലാണ് കെ.സി വേണുഗോപാല്‍. തീരുമാനം വൈകിപ്പിക്കുന്നതും നയപരമായ സ്തംഭനമുണ്ടാക്കുന്നതും കെ.സി പക്ഷമാണെന്നാണ് സതീശന്‍ ക്യാമ്പിന്റെ വിമര്‍ശനം.

See also  രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും, അറസ്റ്റ് തടഞ്ഞില്ല

Related Articles

Back to top button