Kerala

പദവി പങ്കിടലില്‍ മഹിളാ കോണ്‍ഗ്രസിനും അതൃപ്തി; കെപിസിസി അധ്യക്ഷന് കത്ത് നല്‍കി ജെബി മേത്തര്‍

തിരുവനന്തപുരം: സര്‍ക്കാരിലെ പദവി പങ്കിടലില്‍ മഹിളാ കോണ്‍ഗ്രസിനും അതൃപ്തി എന്ന് റിപ്പോര്‍ട്ട്. കെപിസിസി എക്‌സിക്യൂട്ടീവ് വിളിക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ കത്ത് നല്‍കി. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് ആണ് കത്ത് നല്‍കിയത്. ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ വൈകുന്നത് ശരിയല്ലെന്നാണ് നിലപാട്.

ചില പ്രധാന പദവികളില്‍ മഹിളാ കോണ്‍ഗ്രസിന് താത്പര്യമില്ലാത്ത ആളുകളെ പരിഗണിക്കുന്നതിലും അത്യപ്തിയുണ്ട്. മഹിളാ കോണ്‍ഗ്രസ് നല്‍കിയ നോമിനികളെ അല്ല പരിഗണിക്കുന്നതെന്നതാണ് അതൃപ്തിക്ക് കാരണം. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിലും മഹിളാ കോണ്‍ഗ്രസിന് വിമര്‍ശനമുണ്ട്. സാംസ്‌കാരിക വകുപ്പില്‍ അടക്കമുള്ള നിയമനങ്ങള്‍ മഹിളാ കോണ്‍ഗ്രസിന്റെ താല്‍പര്യത്തിന് വിരുദ്ധമായിരുന്നു. ഇനി നടക്കാനിരിക്കുന്ന നിയമനങ്ങളില്‍ എങ്കിലും കൃത്യമായ പ്രാതിനിത്യം ഉണ്ടാകണമെന്നാണ് ആവശ്യം.

കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും മുന്‍കാലങ്ങളിലും അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നുമാണ് അടൂര്‍ പ്രകാശിന്റെ വാര്‍ത്താ സമ്മേളനത്തെ സംബന്ധിച്ച് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേതൃത്വം ചര്‍ച്ചചെയ്യണം. മുഖ്യമന്ത്രിയോടും നേതൃത്വത്തോടും ചോദ്യങ്ങള്‍ ചോദിക്കാം. വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുന്ന ജനാധിപത്യരീതി കോണ്‍ഗ്രസില്‍ ഉണ്ടെന്നും ദീപ്തി പ്രതികരിച്ചു. അടൂര്‍ പ്രകാശ് പറഞ്ഞ കാര്യങ്ങളില്‍ കൂടി ചര്‍ച്ചകള്‍ വേണമെന്നും യുഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കെപിസിസി അധ്യക്ഷന് താന്‍ കത്ത് നല്‍കിയെന്ന് ജെബി മേത്തര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കെപിസിസി എക്‌സിക്യൂട്ടീവ് അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അടൂര്‍ പ്രകാശ് പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി നേതൃത്വം ചര്‍ച്ച ചെയ്യണമെന്ന് ജെബി മേത്തറും പ്രതികരിച്ചു. ഗാന്ധി ജയന്ധി ദിനത്തില്‍ സത്യം ജയിക്കട്ടെ ധര്‍മം ജയിക്കെട്ടെ എന്നും അവര്‍ കൂട്ടി ചേര്‍ത്തു.

See also  ഉടുമ്പൻചോലയിൽ എംഎം മണി മൂന്നാം തവണയും മത്സരിച്ചേക്കും; ജയസാധ്യത കൂടുതലെന്ന് വിലയിരുത്തൽ

Related Articles

Back to top button