Kerala

ഒരേ പ്രതിഷേധം; ഡിവൈഎഫ്ഐക്കും യുവമോർച്ചയ്ക്കും രണ്ട് നീതി: കാരണം വ്യക്തമാക്കി പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട്ട് കായികമന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞ സംഭവത്തിൽ യുവമോർച്ച, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ വ്യത്യസ്ത രീതിയിൽ നടപടിയെടുത്തത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ അതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി. ഇരു കൂട്ടരും മന്ത്രിയെ തടഞ്ഞെങ്കിലും പ്രതിഷേധങ്ങൾ വ്യത്യസ്ത രീതിയിലായിരുന്നു. മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിൽ കയറാൻ ശ്രമിച്ചതിനാണ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിന് മുകളിലേക്ക് ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവമോർച്ച-ബിജെപി പ്രവർത്തകരുടെ ഭാഗത്തുനിന്ന് വാഹനത്തിനുനേരെ അതിക്രമം കാണിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടില്ല. രണ്ടു പ്രതിഷേധങ്ങളും രണ്ടു രീതിയിലായതിനാലാണ് വ്യത്യസ്ത നടപടി. നിലവിലുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാൻ കാസർകോട് പൊലീസിന് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.

മന്ത്രിയെ തടഞ്ഞതിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധിച്ച യുവമോർച്ച-ബിജെപി പ്രവർത്തകർക്ക് സ്റ്റേഷൻ ജാമ്യംനൽകി വിട്ടയക്കുകയാണുണ്ടായത്. ഇത് പൊളിറ്റിക്കൽ ഡീലാണ് എന്നാണ് സിപിഎം ആരോപിച്ചത്.

See also  നെയ്യാറ്റിൻകരയിൽ വയോധിക സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

Related Articles

Back to top button