Kerala

കോർപ്പറേഷനിലെ വ്യാജ ഒപ്പ് പരാതി; മേയർ വി.വി. രാജേഷിന്‍റെ ഒന്നാം പ്രതിയാക്കി കേസ്

തിരുവനന്തപുരം: കോർപ്പറേഷനിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരേ കേസ്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മേയർ വി.വി. രാജേഷാണ് കേസിലെ ഒന്നാം പ്രതി.

സിപിഎം നേതാവ് എസ്.പി. ദീപക്കിന്‍റെ പരാതിയിലാണ് കേസ്. പ്രഥമിക അന്വേഷണത്തിന് ശേഷമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സുഗതന്‍റെ ഒപ്പ് മേയറും കോർപ്പറേഷൻ സെക്രട്ടറിയും ചേർന്ന് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ്ഐആർ. മേയര്‍ ഉള്‍പ്പെടെയുള്ളവരെ വൈകാതെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും.

See also  നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി 29ന്

Related Articles

Back to top button