Kerala

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി

തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെ ചൊവ്വാഴ്ച മുതൽ കാണാതായതായാണ് പരാതി.

സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പ്രാഥമിക വിവരം ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  പൊലീസുകാരന്റെ കരണത്തടിച്ച സംഭവം: കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

Related Articles

Back to top button