Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം: ഷോൺ ജോർജ്

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കേസിൽ ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ ആരോപണങ്ങളിൽ നിയമാനുസൃതമായ അന്വേഷണം ഉറപ്പാക്കുകയും കാലതാമസമില്ലാതെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നൽകിയ കത്തും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കുന്ന വ്യക്തിക്കെതിരേ തന്നെ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കുന്നത് ഗൗരവമായ ധാർമിക പ്രശ്നമുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന്‍റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പാക്കാൻ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്നും ഷോൺ കൂട്ടിച്ചേർത്തു.

പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇഡി കത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരേ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

See also  അമിത ശബ്ദവും വെളിച്ചവും പാടില്ലെന്ന് സി.പി. ജോൺ

Related Articles

Back to top button