Kerala

ആക്ച്വൽ കണക്ക് പുറത്തുവിടണം: ചെന്നിത്തല

ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയുടെ ആക്ച്വൽ കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റായ കണക്കുകൾ നൽകിയാൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സഹായം പ്രതിസന്ധിയിലാകും.

സർക്കാർ റിപ്പോർട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്ന വാക്കിന്റെ അർഥം ചെലവാക്കിയത് എന്നാണ്. എക്‌സിമേറ്റ് ആണോ ആക്ച്വൽസ് ആണോ എന്നത് സർക്കാരാണ് വ്യക്തമാക്കേണ്ടത്. ചില സംഘടനകളെ ഭക്ഷണ വിതരണത്തിൽ നിന്നും ഒഴിവാക്കിയത് മറ്റ് സംഘടനകളുടെ കള്ളക്കണക്കുകൾ ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

കൂടുതൽ സഹായം പുനരധിവാസത്തിന് ആവശ്യമാണ് എന്ന് കാണിച്ച് കണക്ക് നൽകുകയാണ് വേണ്ടത്. അപ്പോഴെല്ലാം സഹായം ലഭ്യമായിട്ടുണ്ട്. അതിന് പകരം യാഥാർഥ്യബോധമില്ലാത്ത കണക്കുകൾ അവതരിപ്പിക്കുന്നത് എത്രമാത്രം ശരിയാണെന്ന് ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

See also  അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തെക്കൻ കേരളത്തിൽ കനത്ത മഴ

Related Articles

Back to top button