Kerala
ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർക്ക് തമിഴ്‌നാടിന്റെ ചുമതല

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. നിലവിൽ സിക്കിം ഗവർണറായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇപ്പോഴത്തെ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്‌നാട് ഗവർണറായി മാറ്റി നിയമിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവിന്റെ ഭാഗമായാണ് ഈ മാറ്റം.



