Kerala

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്‌മം കണ്ണൂരിലെ വീട്ടിലെത്തിച്ചു; നോർക്ക അധികൃതരിൽ നിന്ന് ഏറ്റുവാങ്ങി എം.എൽ.എയും കുടുംബവും

കണ്ണൂർ: ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി ദാരുണമായി കൊല്ലപ്പെട്ട കണ്ണൂർ പടിയൂർ സ്വദേശി വി. ദേവികയുടെ (22) ചിതാഭസ്‌മം വീട്ടുകാർക്ക് കൈമാറി. നോർക്ക-റൂട്ട്സ് അധികൃതരിൽ നിന്ന് ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് അസ്ഥികൂടം ഏറ്റുവാങ്ങി ദേവികയുടെ പിതാവ് പ്രകാശന് കൈമാറുകയായിരുന്നു.

​സെപ്റ്റംബർ രണ്ടാം തീയതിയാണ് ജപ്പാനിലെ ഗിഫു പ്രവിശ്യയിലെ കാകാമിഗഹാരയിൽ വെച്ച് ദേവിക ട്രെയിൻ തട്ടി മരിക്കുന്നത്. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളായ ദേവിക ആറു മാസം മുൻപാണ് നഴ്സിങ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുന്നതിനായി ജപ്പാനിലേക്ക് പോയത്.

​യുവതിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാർ മുഖ്യമന്ത്രി, എം.പിമാർ, ജനപ്രതിനിധികൾ എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അപകട വിവരം പുറത്തുവരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുംബത്തിന് സംസ്കാര ചടങ്ങുകൾക്കായി ജപ്പാനിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ജപ്പാനിൽ വെച്ച് തന്നെ സംസ്കാരം നടത്തിയത്.

​തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നോർക്ക-റൂട്ട്സിന്റെയും ഇടപെടലിലൂടെയാണ് ചിതാഭസ്‌മം നാട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറിയത്. പഞ്ചായത്ത് ജനപ്രതിനിധികളും വില്ലേജ്, പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

See also  തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും കയ്യാങ്കളി; സുഗതന്റെ ഹാജർ വിവരങ്ങൾ ചോദിച്ചെത്തിയ യുഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിലടിച്ചു

Related Articles

Back to top button