Kerala

കെപിസിസിക്ക് വീണ്ടും കുരുക്ക്; ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റിൽ വക്കീൽ നോട്ടീസ്: ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം

തിരുവനന്തപുരം: ചീഫ് ജസ്റ്റിസിന് എതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ കെപിസിസി അധ്യക്ഷന് വക്കീൽ നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണമെന്നാണ് ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടിയെന്നാണ് മുന്നറിയിപ്പ്. സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയാണ് വക്കീൽ നോട്ടീസ് അയച്ചത്.

നേരത്തെ, ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്‍റെ പേരിൽ കെപിസിസിക്ക് സുപ്രീം കോടതിയുടെ നോട്ടീസും ലഭിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള രോഷമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള്‍ കണ്ടെത്താം’ എന്നതടക്കമുള്ള കുറിപ്പ് വിവാദമായതോടെ ഉടനടി പിൻവലിച്ചിരുന്നു. സംഭവത്തില്‍ ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്‍നിന്ന് നീക്കിയതായി പിന്നീട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

See also  വിമത ശല്യം യുഡിഎഫിന് തിരിച്ചടിയാകില്ല

Related Articles

Back to top button