Kerala

മാസപ്പടി കേസിൽ പിണറായി അനുകൂല നിലപാട്; കെപിസിസിയുടെ മീഡിയ സെൽ ഗ്രൂപ്പിൽ ചേരി തിരിഞ്ഞ് തമ്മിലടി

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി അനുകൂല നിലപാട് ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ചതിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. കെപിസിസിയുടെ മീഡിയ സെൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിലടക്കം നേതാക്കൾ പരസ്പരം ചേരി ചിരിഞ്ഞ് രംഗത്തെത്തി. കോൺഗ്രസ് വക്താവ് ജിന്റോ ജോണും വിആർ അനൂപുമടക്കമുള്ളവരും സിആർ മഹേഷ് എംഎൽഎയും ഉമ്മൻചാണ്ടിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നു. മാത്യു കുഴൽനാടന് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തിയപ്പോൾ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ചും സർക്കാർ നിലപാടിനെ വൈകാരികമായി കാണേണ്ടെന്നും ഓർമ്മിച്ച് ഒരു വിഭാഗം നേതാക്കളും രംഗത്തെത്തി.

അനാവശ്യ വൈകാരിക പ്രതികരണമെന്നാണ് സർക്കാർ അനുകൂലികൾ പറയുന്നത്. ഉമ്മൻ ചാണ്ടിക്ക് നീതി കിട്ടണമെങ്കിൽ പിണറായിയെ ശിക്ഷിക്കണമെന്ന് പറയുന്നത് എന്താണ്. സോളാർ കേസിൽ ഗൂഡാലോചന നടത്തിയത് ഗണേഷ് കുമാർ അല്ലേ, അപ്പോൾ ഗണേഷിനെ അല്ലെ ശിക്ഷിക്കേണ്ടത് എന്നും, ഇതൊക്കെ ജനം കാണുന്നുണ്ടെന്നും സർക്കാർ അനുകൂലികൾ പറയുന്നു. സപ്പടി കേസിൽ പിണറായി അനുകൂല നിലപാട് ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ചതിനെതിരെ കോൺഗ്രസ്സിൽ കടുത്ത അമർഷം ഉയരുകയാണ്. മാത്യു കുഴൽനാടന് പിന്നാലെ കോൺഗ്രസ് വക്താവ് ജിന്റോ ജോണും ഉമ്മൻചാണ്ടിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ചത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ അടക്കം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

See also  വെള്ളത്തിന്റെ കുറവ് പാക്കിസ്ഥാനെ ദുരിതത്തിലാക്കും; കരാർ പുനഃസ്ഥാപിക്കില്ലെന്നും അമിത് ഷാ

Related Articles

Back to top button