പൊലീസ് വേഷത്തിൽ ജയസൂര്യ, ‘മായൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജയസൂര്യ പൊലീസ് വേഷത്തിൽ എത്തുന്ന മായൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജിതിൻ കെ. ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് വേഷത്തിൽ ഗൗരവ ഭാവത്തിൽ ഇരുമ്പ് ദണ്ഡുമായി നിൽക്കുന്ന ജയസൂര്യയെ ആണ് പോസ്റ്ററിൽ കാണുന്നത്.
മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പ്രമേയത്തിലും വലിയ പുതുമയാണ് മായന്റേത്. സത്യവും മിഥ്യയുമൊക്കെ കൈ കോർക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ ഫാന്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുകയാണ്.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്.
സംഗീതം – മുജീബ് മജീദ്, ഛായാഗ്രഹണം-ഫൈസൽ അലി, എഡിറ്റിംഗ്- പ്രവീൺ കുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ, കലാ സംവിധാനം- സുനിൽ ദാസ്, മേക്കപ്പ് – അമൽ ചന്ദൻ, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്റ്റിൽസ്- സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- എബി ബെന്നി, പ്രൊഡക്ഷൻ, കിരൺ കാന്ത്, കൺട്രോളർ- ദീപക് പരമേശ്വരൻ.



