Kerala

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ അശ്ലീല പരാമർശം; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്സോ കേസിൽ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്സോ കേസിൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

​’വോയിസ് ഓഫ് ട്രൂത്ത്’ (Voice of Truth) എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ അമ്മയെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയും ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് കുട്ടിയുടെ അമ്മ നൽകിയ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള അതിക്രമത്തിന് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും മറ്റ് പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 

See also  കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ഒരാൾ കസ്റ്റഡിയിൽ

Related Articles

Back to top button