Kerala

കെസിയുടെ പേര് പറയാത്തതിൽ മന്ത്രിക്ക് വിമർശനം; ആരിഫിന് കൂവൽ, പിണങ്ങി വേദി വിട്ട് മുൻ എംഎൽഎ: സംഭവബഹുലമായി മാക്കേകടവ്- നേരെക്കടവ് പാലം ഉദ്ഘാടനം

ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേകടവ്- നേരെക്കടവ് പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ നാടകീയ രംഗങ്ങൾ. ചോദ്യം ചെയ്യലും കൂവലും പിണങ്ങിപ്പോക്കുമൊക്കെയായി ഉദ്ഘാടനം സംഭവബഹുലമായി. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്‍റെ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തിനിടെ മന്ത്രി ആലപ്പുഴ എംപി കെ.സി. വേണുഗോപാലിന്‍റെ പേര് പറയാതിരുന്നത് സദസിലുള്ളവരെ ചൊടിപ്പിച്ചു. പി.കെ. ബഷീറിനോട് കെസിയുടെ പേര് പറയാൻ സദസിലുള്ളവർ ആവശ്യപ്പെട്ടു. കെസി ഇവിടെ ഇല്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

അതിനിടെ സിപിഎം നേതാവ് എ.എം. ആരിഫ് മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേര് പറഞ്ഞത് സദസിലുള്ളവരെ ചൊടിപ്പിച്ചു. റിയാസിനോട് പാലം ഉദ്ഘാടനം ചെയ്യണമെന്ന് നേരത്തെ പറഞ്ഞതാണെന്നും അന്ന് അദ്ദേഹത്തിന് സമയമില്ലാതിരുന്നതിനാലാണ് ഉദ്ഘാടനം നടക്കാതിരുന്നത് എന്നാണ് പറഞ്ഞത്. ഇത് കേട്ട് സദസിൽ നിന്ന് കൂവൽ ഉയർന്നു. അതിന് മര്യാദകാണിക്കണം എന്ന് ആരിഫ് തിരിച്ചടിച്ചു.

മുൻ വൈക്കം എംഎൽഎ സി.കെ. ആശ അതൃപ്തി പരസ്യമാക്കുകയായിരുന്നു. വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ചു എന്നായിരുന്നു ആരോപണം. മൈക്ക് തട്ടിപ്പറിച്ചെന്നും വിളിച്ചുവരുത്തി അപമാനിച്ചെന്നും പറഞ്ഞ് ആശ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.

See also  പാൽവില തെരഞ്ഞെടുപ്പിന് ശേഷം വർധിക്കുമെന്ന് മന്ത്രി

Related Articles

Back to top button