Kerala
തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഡിജിപിയാണ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. കുറ്റപത്രം തയ്യാറാക്കാനുള്ള അനുമതി തേടിയാണ് സര്‍ക്കാരിന് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മേധാവി റിപ്പോർട്ട് ഡിജിപിക്ക് നൽകിയിരുന്നു.
രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.



