Kerala

കൊച്ചിയിൽ വീടുകൾക്ക് മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു; ആളപായമില്ല

കൊച്ചി: കനത്ത മഴയിലും ഇടിമിന്നലിലും ഏലൂരിൽ വീടുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെ പുതിയ റോഡ് മേഖലയിലായിരുന്നു സംഭവം.

വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്കാണ് വൈദ്യുതി ലൈൻ അപ്രതീക്ഷിതമായി പൊട്ടിവീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കെഎസ്ഇബിയെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഉടൻതന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പൊട്ടിവീണ ലൈൻ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

ജോലികൾ പൂർത്തിയായശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. നിരവധി ഫാക്റ്ററികൾ പ്രവർത്തിക്കുന്ന വ്യവസായ മേഖലയാണ് ഏലൂർ.

See also  റെക്കോർഡുകൾ തിരുത്തി മുന്നേറി സ്വർണവില; ഇന്നും വില വർധനവ്

Related Articles

Back to top button