Kerala

അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക് ഭവൻ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിൽ ഫയൽ മുഴുവൻ പരിശോധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നു. അന്വേഷണം ആവശ്യമായ കേസാണ്. അതുകൊണ്ടാണ് 17 A പ്രകാരമുള്ള അനുമതി കൊടുത്തത്.

അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തട്ടെ. തീരുമാനത്തിൽ തെറ്റില്ല എന്നാണ് ഉത്തമ ബോധ്യം.വിജിലൻസ് അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണം. ചില വിവരങ്ങൾ രഹസ്യ സ്വഭാവത്തിലുള്ളതാണ്. പണ്ട് ഈ സെക്ഷൻ RTI പരിധിയിൽ ഇല്ലായിരുന്നു. കഴിഞ്ഞ ഗവൺമെൻറ് ആണ് അനുമതി നൽകിയത്. അന്വേഷണത്തിനും പ്രവർത്തനത്തിനും രഹസ്യാത്മകത വേണം.

അനധികൃത സ്പാകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ലൈംഗിക ചൂഷണത്തിനുള്ള വേദിയായി ഇത് മാറ്റുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാ അടച്ചുപൂട്ടണം. ജനങ്ങൾ ഇതിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

See also  നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ നായർ അന്തരിച്ചു

Related Articles

Back to top button