Kerala

ജിം പരിശീലക ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടു

കോയമ്പത്തൂരിൽ യുവതിയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജിൽ ഞായറാഴ്ചയാണ് സംഭവം.

ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരവണൻ എന്നയാൾക്കൊപ്പമാണ് ഗീത വെള്ളിയാഴ്ച രാത്രി ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച രാത്രി ശരവണൻ ലോഡ്ജിൽ നിന്ന് പുറത്തുപോയി. പിന്നീട് ലോഡ്ജിലെ ജീവനക്കാർ മുറി വൃത്തിയാക്കാൻ എത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. ഗീതയും ശരവണനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുടുംബങ്ങളുടെ എതിർപ്പിനെ തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം ചെയ്തിരുന്നു. എന്നാൽ നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.

വെള്ളിയാഴ്ച ശരവണനൊപ്പം യുവതി ലോഡ്ജിലേക്ക് വരികയായിരുന്നു. ലോഡ്ജിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ ശരവണൻ ഗീതയെ മർദിച്ചെന്നും ചുമരയിൽ തലയിടിച്ച് ഗീത മരിച്ചെന്നുമാണ് പോലീസ് പറയുന്നത്. ഇതോടെ ശരവണൻ മുങ്ങുകയായിരുന്നു.

See also  നെയ്യാറ്റിൻകരയിൽ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

Related Articles

Back to top button