Kerala

​’കേരള സ്റ്റേറ്റ് 2′ ഇനി ബെൻസിലും റേഞ്ച് റോവറിലും; കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങളിൽ നമ്പർ ബോർഡ് വെക്കാൻ അനുമതി

തിരുവനന്തപുരം: മകൻ്റെ മൂന്ന് വാഹനങ്ങളിൽ കേരള സ്റ്റേറ്റ് 2 നമ്പർ വെക്കാൻ വ്യവസായ, ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് അനുമതി. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആശിഖ് പാണ്ടികടവത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങൾ. ഇതോടെ മെഴ്‌സിഡസ് ബെൻസ്, റേഞ്ച് റോവർ, ഇന്നോവ തുടങ്ങിയ നാല് വാഹനങ്ങളിൽ കുഞ്ഞാലിക്കുട്ടിക്ക് കേരള സ്റ്റേറ്റ് 2 നമ്പർ വെച്ച് യാത്ര ചെയ്യാം.

ലീഗ് നേതാവും മന്ത്രിയുമായ കെ എം ഷാജി സ്വകാര്യ വാഹനത്തിൽ സ്റ്റേറ്റ് ബോർഡ് സ്ഥാപിച്ചത് നേരത്തെ വിവാദമായിരുന്നു. കെ എം ഷാജിക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ രംഗത്തിയിരുന്നു. സ്വകാര്യ വാഹനത്തില്‍ നിയമവിരുദ്ധമായി ദേശീയപതാക, കേരള സ്റ്റേറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിച്ചത് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് സരീഷ് പൂമരം ട്രാൻസ്‌പോർട് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

സുഹൃത്തിന്റെ റേഞ്ച് റോവര്‍ വാഹനത്തില്‍ 13-ാം നമ്പറും ഔദ്യോഗിക ചിഹ്നവും വെച്ചാണ് കെ എം ഷാജി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ വാഹനം സുഹൃത്തിന് തിരികെ നല്‍കിയിരുന്നു. കെ എം ഷാജി കാസര്‍കോട് ജില്ലയിലെ പരിപാടികള്‍ക്കെത്തിയപ്പോള്‍ സ്വകാര്യ വാഹനം ഉപയോഗിച്ചതിലും വിമര്‍ശനമുയര്‍ന്നിരുന്നു.

See also  ഒളിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിന് അക്കൗണ്ടുകൾ പൂട്ടി; ശേഷാദ്രിനാഥന്റെ സോഷ്യൽ മീഡിയ അപ്രത്യക്ഷമായതിൽ ദുരൂഹതയെന്ന് പി.എം നിയാസ്

Related Articles

Back to top button