Kerala

എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി നാല് ദമാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ എം ആർ അജിത്കുമാറിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. മൂന്ന് മാസം കൂടുമ്പോഴുള്ള പരിശോധനയിലാണ് സസ്‌പെൻഷൻ നീട്ടാൻ തീരുമാനിച്ചത്.

നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാർ കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി മർദിച്ചതാണ് രക്ഷാപ്രവർത്തന കേസ്. ഈ കേസ് എഡിജിപി ആയിരുന്ന എം ആര്‍ അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍. മര്‍ദ്ദന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നുമായിരുന്നു അജിത് കുമാറിനെതിരെ എസ്ഐടിയുടെ കണ്ടെത്തലുണ്ട്.

എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി ഉള്‍പ്പടെ എസ്ഐടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ടായിരുന്നു.

See also  പോളിങ് 50 ശതമാനത്തിലേക്ക്‌; എറണാകുളം മുന്നില്‍: 80 ശതമാനം കടക്കുമെന്ന് സൂചന

Related Articles

Back to top button