Kerala

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി എസ് സി നൽകിയ ഹർജി പരി​ഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 

പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സർക്കാരിനോട് ചോദിച്ച ഹൈക്കോടതി പി എസ് സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു. അന്വേഷണത്തോട് പി എസ് സി സഹകരിക്കുന്നില്ലെന്ന് സർക്കാർ ആവർത്തിച്ചു. 

അതേസമയം, ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന് പി എസ് സി വാദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. 27ന് വീണ്ടും പരിഗണിക്കും. പി എസ് സിക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥി ജയലാൽ വി എസിനെ കക്ഷിയാക്കുകയും ചെയ്തു.

See also  എറണാകുളത്തും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടമായത് നാല് കോടി 11 ലക്ഷം രൂപ: രണ്ട് പേര്‍ അറസ്റ്റിൽ

Related Articles

Back to top button