Kerala

പിഎസ്‌സി ചെയർമാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് ശുപാർശ നൽകി ആർലേക്കർ, നീക്കം സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുൻപ്

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ് രാജേന്ദ്ര അര്‍ലേക്കര്‍ നടത്തിയ നിര്‍ണായക നീക്കത്തിന്റെ വിവരങ്ങള്‍ പുറത്ത്. പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് ഒരാഴ്ച മുൻപായിരുന്നു ഗവർണറുടെ സുപ്രധാന നീക്കം.  രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. പരീക്ഷാക്രമക്കേട് പരാതിയിലാണ് നടപടി.

സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. ചെയര്‍മാന്‍ എം ആര്‍ ബൈജു അടക്കം 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. പിഎസ്‌സി ഗുരുതരമായ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. അന്വേഷണത്തില്‍ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്‌സി ഉദ്യോഗാർത്ഥികൾ തന്നെ നേരിട്ട് ഗവർണർക്ക് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനമുണ്ടായത്.

See also  ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Related Articles

Back to top button