Kerala

എ.എം.വി.ഐ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, എസ്.ഐ പരീക്ഷകളിലും ക്രമക്കേട്; കേസുകൾ നാളെ രജിസ്റ്റർ ചെയ്യും

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. ക്രമക്കേട് ആരോപണങ്ങളിൽ പി.എസ്.സി ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന വിവരവും പുറത്തുവരുന്നത്.

പി.എസ്.സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ മൂന്ന് കേസുകൾ കൂടി നാളെ രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലും ഇതിനുപുറമെ സബ് ഇൻസ്പെക്ടർ പരീക്ഷാ നടത്തിപ്പിലും ക്രമക്കേട് നടന്നെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഗവർണർ രാജേന്ദ്ര അർലേർകർ പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ശുപാർശ ചെയ്‌തത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ ‌പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമെതിരെ ഇത്തരമൊരു ശുപാർശ രാഷ്ട്രപതിക്ക് അയക്കുന്നത്. പിഎസ്‌സി ചെയർമാന്റെ നിയമനാധികാരി ഗവർണറാണെങ്കിലും പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം സുപ്രീം കോടതിയുടെ അനുമതിയോടും അന്വേഷണത്തോടും കൂടി മാത്രമേ ഭരണഘടനാ സ്ഥാപനത്തിന്റെ തലവനെ സ്ഥാനത്തുനിന്ന് നീക്കാനാകൂ.

See also  പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് പോലീസുകാരുടെ ഫോട്ടോ ഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

Related Articles

Back to top button