Kerala

വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടുന്നവരുടെ കുടംബത്തിന് നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം| വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ കുടംബത്തിന് നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പുതിയ ഉത്തരവ് പ്രകാരം പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവ ഒഴികെയുള്ള വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തില്‍ നിന്ന് 17.5 ലക്ഷം രൂപയായി ഉയര്‍ത്തി.

എന്നാല്‍ പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണം മൂലം മരണം സംഭവിച്ചാല്‍ കുടംബത്തിന് നല്‍കുന്ന നഷ്ടപരിഹാര തുക നാല് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ഇതിനുപുറമേ, വന്യജീവി ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായത്തിലും സര്‍ക്കാര്‍ വലിയ തോതില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ട്.

40 മുതല്‍ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 2.5 ലക്ഷം രൂപയും 60 ശതമാനത്തിലധികം വൈകല്യം സംഭവിച്ചവര്‍ക്ക് 3,12,500 രൂപയും ലഭിക്കും. ആശുപത്രിയുലുള്ള രോഗികള്‍ക്ക് 1,25,000 രൂപ വരെ ലഭിക്കും. ഒരാഴ്ചയിലധികം ആശുപത്രിവാസം വേണ്ടിവരുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കും.

See also  ഗോവിന്ദച്ചാമിയെ തെളിവെടുപ്പിന് എത്തിച്ചു; വിയ്യൂരിലെ ജയിലിലേക്ക് മാറ്റും

Related Articles

Back to top button