Education

അമ്മയുടെ യോഗം നാളെ മോഹൻലാൽ വിളിച്ചിട്ടില്ല

മലയാള ചലചിത്ര താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ യോഗം നാളെ മോഹൻലാൽ വിളിച്ചെന്ന വാർത്ത തള്ളി അമ്മ നേതൃത്വം. മോഹൻലാൽ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. വാർത്ത തെറ്റാണെന്ന് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു.

യോഗത്തെ കുറിച്ച് ഒരറിവും തനിക്കില്ലെന്ന് ജഗദീഷും പ്രതികരിച്ചിട്ടുണ്ട്. ജനറൽ ബോഡി നയം തീരുമാനിക്കാൻ നാളെ അമ്മയുടെ അടിയന്തര യോഗം മോഹൻലാൽ വിളിച്ചെന്നായിരുന്നു പ്രചരിച്ച വാർത്ത.

യോഗത്തിനായി ആലോചന പോലുമില്ലെന്നും സമീപ ഭാവിയിലും യോഗം നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് അഡ്‌ഹോക് കമ്മിറ്റി അറിയിച്ചു. ചില ചാനലുകളുടെ വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്നും അഡ്‌ഹോക് കമ്മിറ്റി പറഞ്ഞു.

See also  ഇഷ ഫൗണ്ടേഷനെതിരായ കേസ് തള്ളി സുപ്രീം കോടതി

Related Articles

Back to top button