Kerala

ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതിശൻ

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ബന്ധുക്കളെ കണ്ട് ആശ്വാസ വാക്കുകള്‍ പങ്കുവച്ചു.

ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു. വക്കാലത്ത് ഒപ്പിട്ടത് താന്‍ തന്നെയെന്നും ഭീഷണിമൂലമല്ലെന്നും വിശദീകരണമുണ്ട്.

ഇന്ന് കോടതില്‍ ഹാജരായ ശ്രീജിത്ത് വക്കീലിന് താന്‍ വക്കാലത്ത് ഒപ്പിട്ടു നല്‍കിയിരുന്നു. ഭീഷണിപെടുത്തി ആരും വക്കാലത്തു ഒപ്പിടീച്ചിട്ടില്ല. മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചു. അഭിഭാഷകനെ മാറ്റുന്ന കാര്യം നിലവില്‍ ആലോചിച്ചിട്ടില്ല. മറ്റൊരു വക്കാലത്ത് വന്ന വിവരം അറിയില്ലെന്നും ഭദ്ര പറഞ്ഞു.

അതേസമയം, പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞ കാളിരാജ് മഹേഷ് കുമാര്‍. പ്രതികളുമായി ബന്ധമുള്ള ആരും വിളിച്ച് സംസാരിച്ചിട്ടില്ല. സ്ഥലം മാറ്റത്തില്‍ സങ്കടമില്ല. സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ സ്ഥലം മാറ്റം ഉണ്ടാകും. മറ്റൊരു വേദി കിട്ടാത്തത് കൊണ്ടാണ് ഇക്കാര്യം തുറന്ന് പറയുന്നതെന്നും കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. അതിനിടെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ആര്‍ നിശാന്തിനി ചുമതലയേറ്റു.

See also  ഒടുവിൽ അതും സംഭവിച്ചു; സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു

Related Articles

Back to top button