Kerala

പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ. എറണാകുളത്ത് നിന്ന് ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. കേസിൽ ആദ്യ അറസ്റ്റിന് പിന്നാലെ ഹരി ഒളിവിൽ പോയിരുന്നു. ആസൂത്രണ ബോർഡ് പരീക്ഷ മൂല്യനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ടാമത്തെ ആളായിരുന്നു ആർ ഹരി. ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. നേരത്തെ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റിലായിരുന്നു.

എഴുത്ത് പരീക്ഷയിൽ കുറഞ്ഞ മാർക്ക് കിട്ടിയ ഉദ്യോ​ഗാർഥിയെ ഒന്നാം റാങ്കിലെത്തിക്കാനായിട്ട് മൂല്യനിർ‌ണയത്തിൽ അട്ടിമറി നടത്തിയത് ആർ ഹരി അടക്കമുള്ളവരാണെന്നാണ് കണ്ടെത്തൽ. മൂല്യനിർണയം നടത്തിയപ്പോൾ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയെന്നാണ് എസ്ഐടി കണ്ടെത്തൽ. പിന്നാലെയാണ് പി സതീഷ്, ആർ ഹരി എന്നിവരെ പ്രതി ചേർത്തത്. പി സതീഷ് കഴിഞ്ഞവർഷം സർവീസിൽ‌ നിന്ന് വിരമിച്ചയാളാണ്. ആർ ഹരി ഇപ്പോഴും സർവീസിൽ തുടരുന്നായാളാണ്. പി സതീഷിനെ വൈകാതെ കസ്റ്റഡിയിൽ വാങ്ങും.

വിഷയത്തിൽ കേസെടുത്തതിന് പിന്നാലെ ആർ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. സതീഷിന്റെ വിരമിക്കൽ ആനുകൂല്യം തടയുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു. കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ ബൈജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതുവരെ മൂന്ന് അംഗങ്ങളെയാണ് ചോദ്യം ചെയ്തത്. മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.

See also  കുണ്ടറയിൽ സിപിഐ വിട്ട നേതാക്കളടക്കം മൂന്നൂറോളം പേർ സിപിഎമ്മിൽ ചേർന്നു

Related Articles

Back to top button