Kerala

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ഫെനി നൈനാനെയും ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർത്തേക്കും

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ കെഎസ്‌യു നേതാവ് ഫെനി നൈനാൻ, കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ എന്നിവർ അടക്കമുള്ളവരെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്.

ഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു വരുകയാണ്. യൂട‍്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെയാണ് പൊലീസ് തുടർനടപടികൾ വേഗത്തിലാക്കിയത്. അതേസമയം, സംഭവത്തിൽ വീഴ്ച്ച പറ്റിയിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരമൊരുക്കിയതെന്നായിരുന്നു ഉദ‍്യോഗസ്ഥൻ എസ്പിയോട് പറഞ്ഞത്.

വനിതാ പൊലീസ് ഇല്ലാത്തതിനാൽ മറ്റുവഴികൾ ഇല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. രാജൻ ജോസഫ് തനിക്കെതിരേ അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി. ഇതേത്തുടർന്നാണ് രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്തത്.

See also  പ്രധാനമന്ത്രി എത്തുന്നത് എന്നോടും പാർട്ടിയോടുമുള്ള വിശ്വാസം കൊണ്ട്; തൃശൂരിൽ ആത്മവിശ്വാസത്തോടെ പത്മജ

Related Articles

Back to top button