Kerala

ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; പിഎസ്‌സി കൺട്രോളറെ ചോദ‍്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ പിഎസ്‌സി കൺട്രോളർ ബിനി കെ. എബ്രാഹാമിനെ അന്വേഷണസംഘം ചോദ‍്യം ചെയ്യും. പരീക്ഷ നടത്തിപ്പിലെ ഗൂഢാലോചനയെ പറ്റി അറിയുന്നതിനാണ് ചോദ‍്യം ചെയ്യുന്നത്. പരീക്ഷ നടത്തിപ്പിനെ പറ്റിയുള്ള വിവരങ്ങളും അന്വേഷണ സംഘം ചോദിച്ചറിയും.

വരും ദിനങ്ങളിൽ കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്തേക്കും. പിഎസ്‌സി അംഗം സി.കെ. ഷാബിനോട് ചോദ‍്യം ചെയ്യലിന് ഹാജരാകാൻ ആവശ‍്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിഷയത്തിൽ പിഎസ്‌സിക്കെതിരേ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ഉത്തരക്കടലാസുകൾ മൂല‍്യനിർണയം നടത്താതെ പിടിച്ചുവച്ചത് ഗുരുതരമായ വിഷയമാണെന്നായിരുന്നു കോടതി പറഞ്ഞത്.

See also  ഡി.ജി.പി.യോട് അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

Related Articles

Back to top button