Kerala

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത് ദീപ്കെ പറഞ്ഞു. ജന്തർ മന്തർ @ കൊച്ചി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിറ്റ മോദി പറയുന്നത്ക്ക് സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്ന്. എന്നാൽ അടിച്ചമർത്തിയാലും തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിപാടിയിൽ അഭിജിത്ത് ദേശീയ പതാക ഉയർത്തി. ദേശീയ പതാക എല്ലായിടത്തും കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

56 ഇഞ്ചുകാരൻ എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സമീപനത്തിൽ നിന്ന് വ്യക്തമായി. മൂന്ന് മാസത്തിനിടെ ഞാൻ 50 ലധികം വാർത്ത സമ്മേളനം നടത്തി. എന്നാൽ മോദി ഒരു തവണ പോലും മാധ്യമങ്ങളെ കണ്ടിട്ടില്ല. മോദി എന്തിനാണ് ചോദ്യങ്ങളെ ഭയക്കുന്നതെന്നും ദീപ്കെ ചോദിച്ചു. ഗുജറാത്തിൽ കലാപം ഉണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. രാജ്യത്ത് മതം പറഞ്ഞ് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആരാണെന്നും എല്ലാവർക്കും അറിയാമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ദില്ലി സമരം അടിച്ചമർത്താൻ പരമാവധി ശ്രമിക്കുകയാണ്. ഞങൾ കലാപം ഉണ്ടാക്കാൻ വന്നവരല്ല. സമരക്കാരെ അരാജക വാദികളാണെന്ന് ആരോപിക്കുന്നത്. എന്നാൽ ഞങ്ങൾ അരാജക വാദികളല്ല അംബേദ്ക്കറിസ്റ്റുകളാണെന്നും അദ്ദേഹം കൂട്ടിചേർത്തു. നെഹ്‌റുവിനും ഗാന്ധിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ല. എത്ര വർഷം മോദി ഭരിച്ചാലും നെഹ്റുവിനേക്കാൾ വലുതാകില്ല. 2029 ൽ മോദി അധികാരത്തിൽ നിന്ന് പോകുമെന്നും അധികാര മാറ്റം തെരഞ്ഞെടുപ്പിലൂടെയാകുമെന്നും അഭിജിത് ദീപ്കെ പറഞ്ഞു.

See also  ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

Related Articles

Back to top button