Kerala

13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 17കാരൻ പിടിയിൽ

തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 17കാരൻ പിടിയിൽ. ആര്യനാട് സ്വദേശിയായ ഐടിഐ വിദ്യാർഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ ബന്ധുവായ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

ഏഴ് മാസം ഗർഭിണിയായ പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയ്ക്കിടെ വിവരം മനസിലാക്കിയ ഡോക്ടർ പോലീസിനെ അറിയിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

See also  ചേലക്കരയിൽ വിജയം ആവർത്തിക്കും; പാലക്കാട് സരിന്റെ സ്ഥാനാർഥിത്വം അനുകൂലമായി: എംവി ഗോവിന്ദൻ

Related Articles

Back to top button