Kerala

ഇ.എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി; സിപിഎം ഐസിസി അന്വേഷിക്കും

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ അഭിഭാഷകയോട് ഇ.എൻ. സുരേഷ് ബാബു ലൈംഗികാതിക്രമം നടത്തിയെന്ന പരാതി കേന്ദ്ര കമ്മിറ്റിക്ക് കീഴിലെ ഐസിസി ( ആഭ‍്യന്തര പരാതി പരിഹാര സമിതി) അന്വേഷിക്കും.

അന്വേഷണം പൂർത്തിയാകുന്ന സാഹചര‍്യത്തിലായിരിക്കും തുടർനടപടി സ്വീകരിക്കുക. നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ നൽകിയേക്കും. അതാത് ഘടകങ്ങളിൽ ആരപോണങ്ങളുണ്ടാകുന്ന പക്ഷം ഉപരി ഘടകങ്ങളിലെ ഐസിസി അന്വേഷണം നടത്തണമെന്ന തീരുമാനത്തിലാണ് സിപിഎം.

ഐസിസി അന്വേഷണം പൂർത്തിയാക്കി സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. ഇതിനോടകം തന്നെ ഐസിസി പരാതിക്കാരിയുടെ മൊഴിയെടുത്തിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് അഭിഭാഷക ആദ‍്യം പരാതി നൽകിയിരുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി ചർച്ചയ്ക്ക് വയ്ക്കുകയും ഇതിനു പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

മുൻപും സമാന സംഭവങ്ങളുടെ പേരിൽ സുരേഷ് ബാബു അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. 2003ൽ പഞ്ചായത്ത് ലോക്കൽ സെക്രട്ടറിയായിരിക്കെ സ്ത്രീയോട് മോശമായി പെരുമാറിയതിന് തമിഴ്നാട്ടിലെ ആനമല പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസെടുക്കുകയും തുടർന്ന് ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തുകയും ചെയ്തിരുന്നു.

എന്നാൽ വീണ്ടും പാർട്ടിയിലെത്തിയ സുരേഷ് ബാബു 2007ൽ‌ ലോക്കൽ കമ്മിറ്റി ഓഫിസിലെ ജിവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ വീണ്ടും അച്ചടക്ക നടപടി നേരിട്ടു. അന്ന് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെങ്കിലും രണ്ടു വർഷത്തിനു ശേഷം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു.

See also  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല; ധനബില്ലിൽ നിലവിലെ നിരക്ക് തുടർന്നേക്കും

Related Articles

Back to top button