Education

മുൻ സെക്രട്ടറി അറസ്റ്റിൽ

കോഴിക്കോട് ഉണ്ണികുളം വനിതാ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ മുൻ സെക്രട്ടറി അറസ്റ്റിൽ. സസ്‌പെൻഷനിലായ ഇയ്യാട് സ്വദേശിനി പികെ ബിന്ദുവിനെയാണ്(54) ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്

സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്ഷൻ കമ്മിറ്റിയുടെയും പരാതിയെ തുടർന്നാണ് നടപടി. ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.

സഹകരണ വകുപ്പിന്റെ അന്തിമ ഓഡിറ്റ് റിപ്പോർട്ട് വന്നാൽ മാത്രമേ തട്ടിപ്പിന്റെ യഥാർഥ ആഴം അറിയാനാകൂ എന്നാണ് പോലീസ് പറയുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെ റിമാൻഡ് ചെയ്തു.

See also  എഐ രംഗത്ത് 9.7 കോടി തൊവിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

Related Articles

Back to top button