Kerala

ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ഇതോടെ സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പുണ്ടാകും വരെ മാറി നൽകില്ല. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിയന്ത്രണം സംബന്ധിച്ച കത്ത് ട്രഷറി ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്

നേരത്തെ 25 ലക്ഷമായിരുന്നു പരിധി. നിയന്ത്രണമേർപ്പെടുത്തിയത് തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാകും.

ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് ഖജനാവ് കാലിയായത്. അതേസമയം ശമ്പളം, പെൻഷൻ, മരുന്ന് വാങ്ങൽ ചെലവുകൾ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

See also  മഴ ശക്തമാകുന്നു: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button