Education
ഇത്തരം പരാമർശം കേരളത്തിൽ ഏൽക്കില്ല; പി ജയരാജന്റെ ഐഎസ് റിക്രൂട്ട്‌മെന്റ് പരാമർശത്തിനെതിരെ സാദിഖലി തങ്ങൾ

സിപിഎം നേതാവ് പി ജയരാജന്റെ ഐഎസ് റിക്രൂട്ട്‌മെന്റ് പരാമർശത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം പരാമർശം കേരളത്തിൽ ഏശില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു
ഐഎസ്‌ന്റെ നിലനിൽപ്പ് തന്നെ ലോകത്തില്ല. ഈ സാഹചര്യത്തിൽ വീണ്ടും ഇത്തരം കാര്യം പറയുന്നതിന് പിന്നിലെ രാഷ്ട്രീയം നമുക്ക് മനസ്സിലാകും. എന്നാൽ കേരളത്തിൽ ഇത്തരം പരാമർശം വിലപ്പോകില്ല. വല്ല പിടിവള്ളിയും കിട്ടുമോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് അവരെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
The post ഇത്തരം പരാമർശം കേരളത്തിൽ ഏൽക്കില്ല; പി ജയരാജന്റെ ഐഎസ് റിക്രൂട്ട്‌മെന്റ് പരാമർശത്തിനെതിരെ സാദിഖലി തങ്ങൾ appeared first on Metro Journal Online.