ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം. മൊഴി നൽകിയ വി ഒ സാജന് വധ ഭീഷണി. ആഭ്യന്തര മന്ത്രിക്ക് വി.ഒ സാജൻ പരാതി നൽകി. വാട്ട്സ് ആപ്പ് കോൾ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വി.ഒ സാജനെതിരെയുള്ള വധഭീഷണി. സന്തോഷ് കുമാർ എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. മൊഴി നൽകിയതിനാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വി.ഒ സാജൻ പറഞ്ഞു. രണ്ടാമത് മൊഴി നൽകിയ ഷാജഹാനും വധ ഭീഷണി. ഷാജഹാൻ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള 2007ലെ വിജിലൻസ് അന്വേഷണത്തിൽ മൊഴികൾ അട്ടിമറിച്ചെന്ന് കരാറുകാരൻ വി.ഒ സാജൻ നേരത്തെ പറഞ്ഞിരുന്നു. ആദ്യ അന്വേഷണത്തിൽ ഗ്യാനേഷിന്റെ പങ്ക് സംബന്ധിച്ച് പതി ബെൽ ചീഫ് കൊമേഴ്സ്യൽ മാനേജറുടെ മൊഴിയുണ്ടായിരുന്നു. നാല് മാസങ്ങൾക്കു ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തിയപ്പോൾ മൊഴി മാറി. മലേഷ്യയിൽ ലീ സീ ബീനിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരുടെയും ആത്മഹത്യ കുറിപ്പ് വായിച്ചവരുടെയും മൊഴിയെടുത്തില്ലെന്നും വി.ഒ സാജൻ പറഞ്ഞു.
ഗുരുതര പിഴവുണ്ടായതിന്റെ രേഖകൾ വിജിലൻസിന്റെ പക്കലുണ്ട്. കെഎസ്ടിപി പദ്ധതിയിൽ എം.സി റോഡ് പണി നടക്കുമ്പോൾ തന്നെ അങ്കമാലി-ചെങ്ങന്നൂർ റോഡ് പണി നടന്നു. അതിലൊന്നും ബില്ലുകൾ പിടിച്ചു വെയ്ക്കാതിരുന്നത് സംശയമുണ്ടാക്കുന്നു. ഗ്യാനേഷ് കുമാറിനെതിരെയുള്ള നിരവധി പരാതികൾ പൂഴ്ത്തി വെച്ചാണ് ആദ്യ അന്വേഷണത്തിൽ ക്ളീൻ ചിറ്റ് നൽകിയതെന്ന് കരാറുകാരൻ വി.ഒ സാജൻ പറഞ്ഞു.
ഗ്യാനേഷ് കുമാറിന് കൈക്കൂലി കൊടുക്കാത്തത് കൊണ്ടാണ് ബില്ലുകൾ പിടിച്ചു വെച്ചതെന്നും വി.ഒ സാജൻ വെളിപ്പെടുത്തി. മൊഴി തെളിയിക്കുന്ന അനുബന്ധ രേഖകൾ അടുത്ത ഘട്ടം വിജിലൻസിനു കൈമാറുമെന്ന് വി.ഒ സാജൻ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം നിലച്ച മട്ടിൽ നിന്നപ്പോഴാണ് കെഎസ്ടിപി പദ്ധതിയുടെ ഉപകരാറുകാരനായ വി.ഒ സാജന്റെ പരാതിയെത്തിയത്. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകൾ തടഞ്ഞു വെച്ചുവെന്നു ലീ സീ ബീൻ മരിക്കും മുൻപ് തന്നോട് പറഞ്ഞുവെന്നായിരുന്നു വി.ഒ സാജന്റെ പരാതി. സാജന്റെ പരാതിയിൽ നിയമോപദേശം ലഭിച്ചതോടെ വിജിലൻസ് വീണ്ടും അന്വേഷണം ഊർജിതമാക്കി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



