Kerala

മെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയും

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിൽ മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരേ പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തും.

ഗവർണറുടെ അനുമതി ലഭിച്ചതിനു പിന്നാലെ ആഭ‍്യന്തര വകുപ്പിൽ നിന്നും എസ്ഐടിക്ക് പ്രത‍്യേക നിർദേശം ലഭിച്ചിട്ടുണ്ട്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻ മന്ത്രിയെ വൈകാതെ തന്നെ കേസിൽ പ്രതി ചേർത്തേക്കും.

എസ്ഐടി കേസെടുത്താൽ ഉടനെ ഇഡിയും അബ്ദുറഹിമാനെതിരേ കേസെടുക്കുമെന്നാണ് വിവരം. അബ്ദുറഹിമാനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്‍റോ അഗസ്റ്റിനും കൂടാതെ ജിസിഡിഎ മുൻ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം എസ്ഐടി കേസെടുത്താൽ എഫ്ഐആർ അടിസ്ഥാനമാക്കിയായിരിക്കും ഇഡിയും കേസെടുക്കുക.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

Related Articles

Back to top button