ആലുവ ഹാലോവീൻ പാർട്ടി ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ആലുവ ഹാലോവീന്‍ പാര്‍ട്ടിയിലുണ്ടായ ലൈംഗികാതിക്രമക്കേസിൽ പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് നാല് വരെയാണ് കസ്റ്റഡി. 15-കാരിയോട് ലൈംഗിക അതിക്രമം നടത്തിയ അലക്സിന്റെ ജാമ്യ ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് 22-കാരിയുടെ നേതൃത്വത്തിൽ എന്നാണ് വിവരം. പൊലീസിന് മുന്നിൽ ഹാജരാവാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. MDMA ഉൾപ്പെടെയുള്ള ലഹരി പാർട്ടിയിൽ ഉപയോഗിച്ചോ എന്നത് കേന്ദ്രികരിച്ചും അന്വേഷണം തുടങ്ങയിട്ടുണ്ട്.
കേസിൽ ഇതുവരെ ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 31 നാണ് ആലുവയിലെ റിസോർടിൽ ഹാലവീൻ പാർട്ടി നടന്നത്. പാർട്ടിക്ക് എത്തിയതിൽ ഏറെയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥിനിയുടെ കുടുംമ്പം നൽകിയ പരാതിയിലാണ് അലക്സിനെ അറസ്റ്റ് ചെയ്തത്. കേസിൽ പാർട്ടി നടന്ന റിസോർട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



