Kerala

ജീവനെടുത്ത ജപ്തി; പേരാമ്പ്രയിലെ ബാങ്ക് ഉപരോധത്തിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കേസെടുത്തു

പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ വീട്ടമ്മ കവിതയുടെ മൃതദേഹവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. 19 പേര്‍ക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബാലുശ്ശേരി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിനിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ മറ്റൊരു പരാതി ലഭിച്ചു. ആര്‍ബിഐ ഓംബുഡ്‌സ്മാനും ബാങ്ക് നോഡല്‍ ഓഫീസര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയിലാണ് പരാതി നല്‍കിയത്. ആര്‍ബിഐ ചട്ടങ്ങള്‍ പാലിക്കാതെ ആണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്ക് എത്തിയത് എന്നാണ് ആരോപണം. സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തണം എന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മണിക്കൂറുകളോളം നാട്ടുകാരും പ്രദേശവാസികളും സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ജപ്തി നടപടികള്‍ ഒഴിവാക്കുമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിരുന്നു. കടം എഴുതി തള്ളുക, നഷ്ടപരിഹാരം നല്‍കുക, ബാങ്ക് ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുക എന്നിവയായിരുന്നു ആവശ്യം. ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കൂത്താളി സ്വദേശിയായ കവിത ജീവനൊടുക്കിയത്.

See also  പമ്പയിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂർണമായും കത്തി നശിച്ചു

Related Articles

Back to top button