Kerala

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ വനംവകുപ്പ്; ദൗത്യം ഉടൻ

മൂന്നാറിനു സമീപം ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ‘ചക്കക്കൊമ്പന്’ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം അടുത്തയാഴ്ച നടപ്പാക്കും. ഇതിനായി വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളെ ഉടൻ ചിന്നക്കനാലിലെത്തിക്കുമെന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ പറഞ്ഞു.

മയക്കുവെടി വച്ച് പിടികൂടിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് അവിടെത്തന്നെ തുറന്നുവിടാനാണു വനംവകുപ്പിന്‍റെ തീരുമാനം.

ആനയെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ചില സന്നദ്ധ സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയതിനെത്തുടർന്നാണ് ഈ നീക്കം ഉപേക്ഷിച്ചത്.

കോളർ ഘടിപ്പിച്ചാൽ 24 മണിക്കൂറും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാകും. 2023ൽ ചിന്നക്കനാലിൽ നിന്ന് പിടികൂടി മാറ്റിയ ‘അരിക്കൊമ്പ’നെക്കാൾ കരുത്തും ഗാംഭീര്യവുമുള്ള ആനയാണ് ചക്കക്കൊമ്പനെന്നും ദൗത്യം പൂർത്തിയാക്കാൻ വലിയ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചിന്നക്കനാലിലെ ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിന് ചക്കക്കൊമ്പനെ മറ്റൊരിടത്തേക്ക് മാറ്റുക മാത്രമാണ് ഏക പോംവഴിയെന്ന് പ്രദേശവാസികൾ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  തൃശ്ശൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Related Articles

Back to top button