Kerala

ക്രിമിനൽ കുറ്റങ്ങളിലേർപ്പെടുന്നവരുടെ വിചാരണ പ്രായപരിധി 18-ൽ നിന്ന് 16 ആക്കണം: അമിത് ഷായ്ക്ക് കത്തയച്ച് രമേശ് ചെന്നിത്തല

ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ നിയമനടപടിയുമായി ബന്ധപ്പെട്ട പ്രായപരിധി പതിനെട്ടില്‍ നിന്ന് പതിനാറായി കുറയ്ക്കണമെന്നാണ് ചെന്നിത്തല കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

കൊലപാതകം, ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നത് വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ പ്രായപരിധി 18 ൽ നിന്ന് 16 ആക്കുന്ന കാര്യം പരഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. എന്നാലിത് പ്രായോഗികമല്ലെന്നാണ് നിയമജ്ഞർ പറയുന്നത്.

കുട്ടികള്‍ കുറ്റവാളികളായി മാറാനുള്ള കാരണമാണ് അന്വേഷിക്കേണ്ടതെന്നും കുറ്റവാളികളായ കുട്ടികളെ പുനരധിവാസത്തിലൂടെ മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടതെന്ന് നിയമജ്ഞർ വ്യക്തമാക്കുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  സംവിധായകൻ പി ബാലചന്ദ്ര കുമാർ അന്തരിച്ചു; മരണം വൃക്കസംബന്ധമായ രോഗത്തെ തുടർന്ന്

Related Articles

Back to top button