Kerala
ഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടറെ പൊലീസ് പിടികൂടി. ഏറ്റുമാനൂർ കിഴക്കുംഭാഗം സ്വദേശിയായ ഡോ. അരുൺ മുരളീധരൻ (38) ആണ് പിടിയിലായത്.
പൊലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഏറ്റുമാനൂരിലെ ഇയാളുടെ സ്വകാര്യ ക്ലിനിക്കിൽ (‘ഡയൽ ഡോക്ടർ ഹോം’) നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനയിൽ 0.8 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
നിലവിൽ ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്നിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



