Education

ബംഗ്ലാദേശ് പെൺകുട്ടിയെ 20 പേർക്ക് നൽകി; കൊച്ചിയിൽ സ്ത്രീകളടക്കമുള്ള പെൺവാണിഭ സംഘം പിടിയിൽ

20കാരിയായ ബംഗ്ലാദേശ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ. എളമക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പോലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കൊച്ചിലെത്തിച്ച പെൺകുട്ടിയെ ഇരുപതിലേറെ പേർക്ക് എത്തിച്ചു നൽകിയെന്നാണ് വിവരം

അന്തർ സംസ്ഥാന ബന്ധങ്ങളുള്ള പെൺവാണിഭ സംഘത്തിലുൾപ്പെട്ട സെറീന എന്ന സ്ത്രീയാണ് പിടിയിലായ ഒരാൾ. ഇവരാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചത്. ഇവരുടെ സഹായിയായ ശ്യാം എന്നയാളും സെറീനയുടെ കൂട്ടാളിയായ മറ്റൊരു സ്ത്രീയുമാണ് പിടിയിലായത്

മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടി 12ാം വയസ്സിൽ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തുന്നത്. കുട്ടി പിന്നീട് പെൺവാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. നിലവിൽ പെൺകുട്ടി പോലീസ് സംരക്ഷണത്തിലാണ്.

The post ബംഗ്ലാദേശ് പെൺകുട്ടിയെ 20 പേർക്ക് നൽകി; കൊച്ചിയിൽ സ്ത്രീകളടക്കമുള്ള പെൺവാണിഭ സംഘം പിടിയിൽ appeared first on Metro Journal Online.

See also  ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Related Articles

Back to top button