National

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ചാനലിൽ ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചാനലിലെ വീഡിയോകൾ അപ്രത്യക്ഷമായി. യൂട്യൂബ് ഹോം പേജിൽ ക്രിപ്റ്റോ കറൻസി പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. യുഎസ് ആസ്ഥാനമായ റിപ്പിൾ ലാബിന്റെ പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കൻ കമ്പനിയായ റിപ്പിൾ ലാബിന്റെ പേര് ഹാക്കർമാർ നൽകുകയായിരുന്നു. സുപ്രീം കോടതി പരിഗണിച്ചിരുന്ന സുപ്രധാന കേസുകളിൽ പലതിന്റേയും വീഡിയോകൾ ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഈ വീഡിയോകൾ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ വിഭാഗം പരിശോധന നടത്തുന്നുണ്ട്.

 

The post സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ചാനലിൽ ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ appeared first on Metro Journal Online.

See also  തുർക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം

Related Articles

Back to top button