Kerala

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്; 10 ജില്ലകളിലായി 13,453 ബൂത്തുകൾ സജ്ജം

പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കുക അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്

. സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായുള്ള തുള്ളിമരുന്ന് വിതരണം ഇന്ന് നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. പത്ത് ജില്ലകളിലാണ് വിതരണം. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണമില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ‘സബ് -നാഷണല്‍ ഇമ്യൂണൈസേഷന്‍ ഡേ’ പട്ടികയില്‍ ഈ ജില്ലകള്‍ ഇടം നേടാത്തതാണ് കാരണം. ഇതുമായി ബന്ധപ്പെട്ട വിശദീകരണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടില്ല. ജനസംഖ്യാ അനുപാതം പരിഗണിച്ച് ഈ ജില്ലകളെ പരിഗണിക്കണമെന്ന് കേന്ദ്രത്തിന് ആരോഗ്യവകുപ്പ് കത്തയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

13,453 ബൂത്തുകളിലായി 26,906 സന്നദ്ധപ്രവര്‍ത്തകരാണ് തുള്ളിമരുന്ന് നല്‍കുക. സര്‍ക്കാര്‍ ആശുപത്രി, ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണ്‍വാടി, സ്വകാര്യ ആശുപത്രി, വായനശാല, സ്‌കൂള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടം എന്നിവിടങ്ങളില്‍ ബൂത്ത് സജ്ജീകരിക്കും.

യാത്രാവേളയില്‍ വാക്സിന്‍ നല്‍കാന്‍ 373 ട്രാന്‍സിറ്റ് ബൂത്ത്, 149 മൊബൈല്‍ ബൂത്ത്, ഏഴ് ഉത്സവ ബൂത്ത് എന്നിവ ക്രമീകരിക്കും. ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് 23നും 24നും ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  കണ്ണൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Related Articles

Back to top button