Education

ഹുൻസൂരിലെ ബസ് അപകടം; പരുക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാഗ്ലിനാണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

മറിഞ്ഞ ബസിനടിയിൽ അമൽ അകപ്പെടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന എസ് കെ എസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് തവണ കുത്തനെ മറിഞ്ഞു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്.

The post ഹുൻസൂരിലെ ബസ് അപകടം; പരുക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു appeared first on Metro Journal Online.

See also  റഷ്യക്കുമേല്‍ ഉപരോധം; യൂറോപ്പിന് ഏറ്റവും കൂടുതല്‍ എണ്ണ വില്‍ക്കുന്ന രാജ്യമെന്ന പദവി ഇന്ത്യക്ക് സ്വന്തം

Related Articles

Back to top button