Kerala

പത്ത് വയസ്സുകാരിക്ക് നേരെ 70കാരന്റെ അതിക്രമം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ

എഴുപതുകാരന്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് മൊബൈലില്‍ പകര്‍ത്തിയ കേസില്‍ 46കാരന്‍ അറസ്റ്റില്‍. തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനം നേരില്‍ കണ്ട ഇയാള്‍ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിക്കുകയായിരുന്നു.

എടവണ്ണ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ ആണ് കേസിന് ആസ്പദമായ സംഭവം. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ മുരുകലയാ വീട്ടില്‍ വിജയകുമാര്‍ ആണ് പത്തു വയസുകാരിയെ കളിപ്പാട്ടങ്ങളും മറ്റും നല്‍കി പ്രലോഭിപ്പിച്ച് വീടിന്റെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ പോയി ലൈംഗികമായി പീഡിപ്പിച്ചത്. വിജയകുമാര്‍ കുട്ടിയെ കൊണ്ടുപോകുന്നത് അയല്‍വാസിയായ നൗഫല്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തിറിഞ്ഞത്. തുടര്‍ന്ന് വിജയകുമാറിനെ കഴിഞ്ഞ 11ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിലവില്‍ റിമാന്‍ഡില്‍ ആണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പൊലീസ് നൗഫല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിവരം അറിയുന്നത്. പൊലീസ് പ്രതിയുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  ഭയം കാരണം പുറത്തിറങ്ങാൻ കഴിയുന്നില്ല; എൻകൗണ്ടർ ചെയ്തേക്കാം: മധ്യപ്രദേശ് പൊലീസിനെതിരെ കുംഭമേള വൈറൽ താരം മൊണാലിസയും ഭർത്താവും

Related Articles

Back to top button