Kerala

ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം

നിലവിലെ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരായ ടൈറ്റാനിയം അഴിമതിക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് അന്വേഷിച്ചിരുന്ന സിബിഐ രമേശ് ചെന്നിത്തലയ്ക്കെതിരേ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് വ‍്യക്തമാക്കി ഹൈക്കോടതിയിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും ഇത് കോടതി അംഗീകരിക്കുകയുമായിരുന്നു.

2006ൽ തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ നിന്നും മാലിന‍്യസംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് കേസെടുത്തിരുന്നത്.

2013ലാണ് ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടത്. മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടി, ഇബ്രാഹിം കുഞ്ഞ് അടക്കം 6 പേരായിരുന്നു കേസിലെ പ്രതികൾ. കെപിസിസി പ്രസിഡന്‍റ് എന്ന നിലയ്ക്കാണ് രമേശ് ചെന്നിത്തലയെയും പ്രതി ചേർത്തത്.

See also  പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

Related Articles

Back to top button